ജൂബിലി വർഷത്തിൽ YATP 30-ാം ബാച്ചിന് പ്രൗഡോജ്ജ്വലമായ തുടക്കം

പാലാ: എസ് എം വൈ എം പാലാ രൂപതയുടെ ജൂബിലി വർഷത്തിൽ കരുത്തുറ്റ യുവജനങ്ങളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി
Yatp 30 -ാം ബാച്ചിന് തുടക്കം കുറിക്കപ്പെട്ടു.അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻ കുറ്റി, പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോസ് തറപ്പേൽ ,
രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജോയിന്റ് ഡയറക്ടർ സി.നവീന സിഎംസി, ഡെപ്യൂട്ടി പ്രസിഡന്റ് ഡോൺ ജോസഫ്, സെക്രട്ടറി ആൽഫി ഫ്രാൻസീസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, കൗൺസിലർമാരായ റിയ തെരേസ് ജോർജ്, ജിയോ റോയി, ട്രഷറർ എബി നൈജിൽ, മഞ്ജു തങ്കച്ചൻ, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. അമ്പത്തഞ്ചോളം യുവജനങ്ങൾ ഈ പ്രോഗ്രാമിന്റെ ഭാഗമായി.