Publications



Marginalia Text and Thoughts

Marginalia Text and Thoughts is a collection of forty essays written on topics like humanism, nationalism, secularism, democracy, fundamental rights, philosophy, education, ecology, agriculture, regional culture and languages. Reading these essays is an exercise in discovering India. The book enables one to gain new insights about topics of national and international relevance. The moral stance of the Church on current developments in the world is presented with clarity and brevity. The delicate balance of the revealed and the natural, religious and the nation, and the Church and the world are well maintained throughout the book.

  Download


ആദിതാളം

ദൈവം മനുഷ്യനെ ഭരമേല്പിച്ച പ്രകൃതിയെ അഭംഗുരം കാത്തുസൂക്ഷിക്കുവാൻ മനുഷ്യൻ സമർപ്പണം ചെയ്യണം. മനുഷ്യനന്മയ്ക്കായുള്ള ദൈവപദ്ധതികളെ വ്യാഖ്യാനിക്കുമ്പോൾ പ്രകൃതിയെ അടർത്തിമാറ്റരുത്. പ്രകൃതി സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യനെ സംബന്ധിച്ച് മരണം അനിവാര്യമായ യാഥാർത്ഥ്യമാകും. പ്രകൃതിയുടെ സത്യങ്ങളെ ലളിതമായ ഭാഷയിൽ ആധികാരികമായി അപഗ്രഥിക്കുന്ന ഗുരുമൊഴികളാണ് ആദിതാളം' പാലാ രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ തൂലികയിൽ ദീപനാളം പബ്ലിക്കേഷൻസ് ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പ്രകൃതിയെ സ്നേഹിക്കാനും അവളെ മലിനമാക്കാതിരിക്കാനുമുള്ള കടമയെയും ധ്യാനിക്കാൻ ഈ പുസ്തകം ഉപകാരപ്പെടട്ടെ.

  Download


ഇന്നലെ പറഞ്ഞത്

ഭാരതത്തിൻ്റെ സാംസ്‌കാരിക ഭൂമികയിൽ ശ്രദ്ധേയമായ ചില കാലിക വിഷയങ്ങളുടെ അപഗ്രഥനവും വിലയിരുത്തലുമാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. 'ഇന്നലെ പറഞ്ഞതിനെ' പഴഞ്ചനായി മാറ്റിനിർത്താനാവില്ല. കാരണം ഇന്നലെ എന്ന അടിസ്ഥാന പീഠികയിലാണ് ഇന്ന് പണിയപ്പെടുന്നതും നാളെ പണിയപ്പെടാൻ പോകുന്നതും. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ അവിശുദ്ധമെന്നു ചിലരെങ്കിലും ചിത്രീകരിക്കുമ്പോഴും ജനാധിപത്യത്തിൽ ആവശ്യമായ ആത്മീയതയെ തള്ളിക്കളയാനാവില്ല. നമ്മുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വേദികളിൽ കാണുന്ന ചില പ്രഹേളികളെ തിരിച്ചറിഞ്ഞ, ജനാധിപത്യ വിശ്വാസിയായ ഒരു ആത്മീയാചാര്യൻ്റെ ആകുലതകളും ആശങ്കകളും ഒപ്പം പ്രതീക്ഷകളും 'ഇന്നലെ പറഞ്ഞത്' എന്ന ഈ ഗ്രന്ഥത്തിൽ അനുവാചകർക്ക്‌ അനുഭവിച്ചറിയാം 

  Download


നിൻ്റെ വഴി എൻ്റെയും

പാലാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് 2004 മേയ് മുതൽ 2013 ഡിസംബർ വരെ പുറപ്പെടുവിച്ചിട്ടുള്ള 37 ഇടയലേഖനങ്ങളുടെയും പത്രമാധ്യമങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധികരിച്ചിട്ടുള്ള ആത്മീയവും ദൈവശാസ്ത്രപരവും സഭാപരവുമായ 41 ലേഖനങ്ങളുടെയും സമാഹാരമാണ് ഈ ഗ്രന്ഥം. പാലായുടെ വളപ്പറ്റുള്ള മണ്ണിൽ വിത്തുപാകി കിളിർപ്പിച്ച വയലിൽ പിതാവും വളമിട്ടുവളർത്തിയ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവും അതിരിട്ട വിശ്വാസപാതയിലൂടെ അതിവേഗം മുന്നേറുന്ന വിശ്വസ്ത പിൻഗാമിയെ ഈ ഇടയലേഖനങ്ങളിൽ കാണാനാവും.ദൈവവചനത്തിൽ തായ്‌വേരിറക്കി പാരമ്പര്യത്തിൻ്റെ ചൂടും ചൂരും ആവാഹിച്ചു സഭാപിതാക്കന്മാരിൽനിന്നു കരുത്താർജ്ജിച്ചു, സഭാപ്രബോധനങ്ങളിൽനിന്നു ഊർജ്ജം ഉൾക്കൊണ്ട്‌ വളരുന്ന വടവൃക്ഷങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൻ്റെ രചനകൾ. അത്തിമരത്തിൻ്റെ ചുവട്ടിലിരുന്ന നഥാനിയേലിനെപ്പോലെ ഈ വടവൃക്ഷങ്ങളുടെ ശീതളിമയിലിരുന്നു ധ്യാനനിരതരാകാം. ദൈവത്തിൻ്റെ വഴി അനുവാചകരുടെയും വഴിയായി മാറട്ടെ.   

  Download


Windows to Heaven

Good one

  Download


The Holy Spirit, Bond of Communion of the Churches

  Download


കിഴക്കിൻ്റെ രക്തസാക്ഷികൾ

  Download