കർഷകർ രാജ്യത്തിന്റെ ചാലകശക്തി

"കർഷകർ രാജ്യത്തിന്റെ ചാലകശക്തി" 
മാർ ജോസഫ് കല്ലറങ്ങാട്ട് 

പാലാ:
ഓരോ രാജ്യത്തിന്റെയും പുരോഗതിയുടെ ചാലകശക്തികൾ കാർഷികരംഗവും പൊതുവിദ്യാഭ്യാസരംഗവുമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇൻഫാം പാലാ കാർഷിക ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മാർ ജോസഫ് കല്ലറങ്ങാട്ട് കുട്ടികളും യുവജനങ്ങളും കാർഷിക രംഗത്ത് പരിശീലനം നേടി കാർഷിക മേഖലയെ ചലനാത്മകമാക്കണമെന്ന് ആവശ്യപ്പെട്ടു. അരുണാപുരം അൽഫോൻസിയ൯ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളനത്തിൽ വച്ച് ഇൻഫാമിന്റെ പാലാ  കാർഷിക ജില്ലയുടെ പുതിയ പ്രസിഡന്റായി ഡോ. കെ കെ ജോസ് കരിപ്പാകുടിയിൽ, രാമപുരം, സെക്രട്ടറിയായി ശ്രീ തോമസ് മറ്റം, ട്രഷററായി ശ്രീ ബെന്നി തുളുവനാനിക്കൽ, വൈസ്പ്രസിഡന്റായി ശ്രീ ഉണ്ണികുഞ്ഞ് ജോർജ് വെള്ളുക്കുന്നേൽ, ജോ.  സെക്രട്ടറിയായി  ശ്രീ ജസ്റ്റിൻ ഇടയോടിയിൽ എന്നിവർ സ്ഥാനമേറ്റു. ദേശീയ ട്രസ്റ്റിമാരായി ശ്രീ കെ എസ് മാത്യു മാമ്പറമ്പിൽ, ശ്രീ ബേബി പന്തപള്ളിൽ  എന്നിവരും സ്ഥാനമേറ്റെടുത്തു. റവ. ഫാ. ജോസ് തറപ്പേൽ, റവ. ഫാ. ജോസഫ് ചെറുകരക്കുന്നേൽ, റവ. ഫാ. തോമസ് കിഴക്കേൽ, ശ്രീ സണ്ണി അരഞ്ഞാണി പുത്തൻപുര, ശ്രീ ജസ്റ്റിൻ ജോർജ് ഇടയോടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇൻഫാം പാലാ ജില്ലയിലെ 17 മേഖലകളിൽ നിന്നായി 200ൽ പരം കാർഷിക പ്രതിനിധികൾ പങ്കെടുത്തു.