കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്തണം : മാർ ജോസഫ് കല്ലറങ്ങാട്ട്

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്താൻ ദൈവത്തിന്റെ വചനം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് .

പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

പാലാ രൂപത മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, തൃശ്ശൂർ അതിരുപതാ മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി, മാർ ജേക്കബ് മുരിക്കൻ , രുപതയിലെ വികാരി ജനറാളന്മാർ മറ്റ് വൈദീകർ തുടങ്ങിയവർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു. രാവിലെ 9 മണി മുതൽ വൈകുന്നേരം ആറ് വരെ നീണ്ട ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.