'നസ്രാണിത്തം തിരിച്ച് പിടിക്കണമെങ്കിൽ നിരന്തരമായ പഠനവും അന്വേഷണവും വേണം': മാർ ജോസഫ് കല്ലറങ്ങാട്ട്

             യഹൂദൻമാരിൽ നിന്ന് മാനസാന്തരപ്പെട്ടവരും യഹൂദ സമ്പർക്കവും യഹൂദ പാരമ്പര്യവും സ്വാധീനിച്ചവരുമാണ് വന്ന് പാലാ രൂപത മെതാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. നസാണി പാരമ്പര്യത്തെക്കുറിച്ച് വിത്താക്കിക്കൊണ്ട്. ചരിത്രമാണ് എല്ലാത്തിന്റെയും അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം നമ്മുടെ സമുദായങ്ങളെക്കുറിച്ചും സഭയെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും വളർച്ചയെക്കുറിച്ചുമെല്ലാം പറയുന്നത് ചരിത്രമാണ്. പകലോമറ്റം അർക്കദിയാക്കോൻ നഗറിൽ നടന്ന നാണി സമുദായം നാഗത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

         അരമായ സുറിയാനി യഹൂദ പാരമ്പര്യങ്ങളോട് ബന്ധപ്പെട്ട് നിന്നവരാണ് ക്രൈസ്തവർ, അരമായ സുറിയാനി യോ പാത്തോട് ബന്ധപ്പെട്ട നിന്നാണ് പാലസ്തീന, തുർക്കി, സിറിയ, ഇറാഖ്, ഇറാൻ തുടങ്ങിയവ. ഈ പണം വിലുള്ള ക്രൈസ്തവ പറ്റാണ്ടുകളിലെല്ലാം നസാണികൾ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ വിളിക്കാനുള്ള കാരണം നമ്മുക്കറിയാവുന്നതുപോലെ ഈശോ നസ്രത്തിൽ നിന്നുത് എന്നതിന്റെ അടിസ്ഥാനത്തിൽ നിന്ന് വന്നതാണ്. ഇവിടെ നാണികൾ ഒരു ദേശിയ ഐഡന്റിറ്റി പുലർത്തിയവർ ആയിരുന്നു. ഈ സഭയ്ക്ക് 1599 വരെയുള്ള സർവ്വശക്തിയും നസ്രാണിത്തം എന്നു പറയുന്ന ആ തനിമയിൽ ആയിരുന്നു. അവിടെ സുറിയാനി ആരാധനാ ക്രമം ഉണ്ട്. സുറിയാനി ഭാഷയും പാട്ടുകളും ഉണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

        നസ്രാണി സമുദായത്തിലെ ഏഴ് സഭകളിൽ നിന്നുള്ള അംഗങ്ങൾ ഒന്നിക്കുമ്പോൾ, നമ്മൾ ഏഴായിട്ട് നിൽക്കുന്ന ഐഡന്റിറ്റി നിലനിർത്തുമ്പോഴും അതിനുവേണ്ടി നമ്മൾ വാദിക്കുമ്പോഴും അതിന്റെ പിന്നിലുള്ള ചില പൊതു ഘടകങ്ങൾ നമ്മളെ ഒന്നിപ്പിക്കുന്നുണ്ട് എന്ന ബോധ്യമാണ് ഈ കൂട്ടായ്മയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മാർതോമാശ്ലീഹായുടെ ഭാരത പ്രവേശനവും പിന്നീടുള്ള പ്രവർത്തനങ്ങളും മിഷനറിമാരുടെ പ്രവർത്തനങ്ങളും മുന്നേറ്റവും എല്ലാം ഈയൊരു അടിസ്ഥാനത്തിൽ ആയിരുന്നു.

               ഇത്തരത്തിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറവിലങ്ങാടിന്, പകലോമറ്റത്തിന് നമ്മളെയെല്ലാം ഒന്നിപ്പിക്കാനുള്ള ഒരു കാന്തിക ശക്തിയുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാട് ഇപ്പോൾ മർത്തമറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആയിട്ട് നിൽക്കുമ്പോൾ അതൊരു അമ്മ സഭയാണ്, ഒരു മാതൃദേവാലയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരമ്മയെപ്പോലെ ഒരുപാട് പ്രാദേശിക സഭകൾക്ക് ജന്മം കൊടുത്തു കൊണ്ടും വലിയ പണ്ഡിതൻമാർക്ക് പിറവി കൊടുത്തുകൊണ്ടും മർത്താമറിയത്തിന്റെ പ്രത്യക്ഷപ്പെടൽ ഉൾപ്പെടെ നിരവധി അത്ഭുതങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അതാണ് കുറവിലങ്ങാടിനുള്ള പ്രത്യേകതയും. പലതായിട്ട് നമ്മൾ നിൽക്കുമ്പോഴും നമ്മളെ ഒന്നിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് കുറവിലങ്ങാട് മർത്ത മറിയം ദേവാലയവും ഇവിടുത്തെ പകലോമറ്റത്തെ പുണ്യകുടീരങ്ങളും. അതാണ് നമ്മുക്ക് എല്ലാവർക്കും ഒന്നിക്കാനുള്ള ഒരി ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി.

            1599 ന് ശേഷം നാനൂറ് വർഷത്തോളം നമ്മൾ നടത്തിയ പോരാട്ടം പിരിഞ്ഞ് പോകാൻ വേണ്ടിയല്ലായിരുന്നു. മറിച്ച് ഒന്നാകാൻ വേണ്ടിയായിരുന്നു. സമുദായത്തിന്റെ ഒരുമ ഒന്നിച്ച് പ്രഘോഷിക്കാൻ വേണ്ടിയായിരുന്നു. നമ്മൾ ഐക്യത്തിൽ ജീവിക്കുന്നവരാണ്, സമുദായ ബോധമുള്ളവരാണ്, ദുഖ്റാനയുടെ ഓർമ്മകൾ മനസിൽ കൊണ്ടുനടക്കുന്നവരാണ്, തോമാശ്ലീഹായെക്കുറിച്ച് അഭിമാനം ഉള്ളവരാണ്. ഇത്തരം കാര്യങ്ങളെല്ലാം നമ്മുടെ മനസിൽ നമ്മൾ സൂക്ഷിക്കുന്നതുകൊണ്ടാണ് വ്യത്യസ്തരായി നിന്നിട്ടും ഒന്നിച്ച് സംഗമിക്കാൻ കഴിയുന്നത്.

               നാനൂറ് വർഷങ്ങളായിട്ട് നമ്മളിൽ നിന്ന് കുറെയെല്ലാം അപ്രത്യക്ഷ്യമായി. നഷ്ടപ്പെട്ട നസ്രാണിത്തം തിരിച്ച് പിടിക്കണമെങ്കിൽ നിരന്തരമായ പഠനവും അന്വേഷണവും ആവശ്യമാണ്. നസ്രാണികൾ അധികാരത്തിൽ അറിയപ്പെട്ടിരുന്നത് കച്ചവടം, കൃഷി, സൈന്യ സേവനം, വൈദ്യം എന്നീ നാല് കാര്യങ്ങൾമൂലം ആയിരുന്നു. ഈ നാല് മേഖലകളിൽ വളരെ ഉന്നതമായ നിലയിൽ നിന്ന സമൂഹമായിരുന്നു നസ്രാണികൾ. വിശിഷ്ടമായ നമ്മുടെ പാരമ്പര്യം നമ്മൾ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.