അടിയന്തര സഹായധനം വിതരണം ചെയ്തു.

പാലാ: കൂട്ടിക്കൽ ദുരന്തത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് വീടുകളുടെ അറ്റകുറ്റപണികൾക്കും ചികിത്സാ ചെലവുകൾക്കുമായി പാലാ രൂപതയുടെ സഹായഹസ്തം പരിപാടിയുടെ ഭാഗമായി അടിയന്തര ധനസഹായംവിതരണം ചെയ്തു. ആദ്യഘട്ടത്തിൽ കൂട്ടിക്കൽ മേഖലയിലെ 25 വീടുകൾക്കുള്ള ധനസഹായവിതരണം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. 

കൂട്ടിക്കൽ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുള്ളതായും ഗൃഹോപകരണങ്ങളും പഠനോപകരണങ്ങളും എല്ലാ വീടുകളിലും ഉറപ്പാക്കി വരുന്നതായും അർഹരായ ദുരിത ബാധിതർക്ക് അടിയന്തര ധനസഹായം തുടർന്നും വിതരണം ചെയ്യുമെന്നും കൂട്ടിക്കൽ മിഷൻ കോർഡിനറ്റർ മോൺ. ജോസഫ് മലേപ്പറമ്പിൽ അറിയിച്ചു.