അരുവിത്തുറ സഹദാ ഗാർഡൻസിലെ 22 വീടുകളുടെ വെഞ്ചരിപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവ് നിർവ്വഹിക്കുന്നു

അരുവിത്തുറപ്പള്ളി മുന്നോട്ടുവച്ച സാമൂഹിക, സാംസ്കാരിക, ആത്മീയ ഭൗതിക മുന്നേറ്റമായ സഹദാ കർമ്മ പരിപാടിയുടെ ഭാഗമായി 22 പാവപ്പെട്ട കുടുംബങ്ങൾക്കായി പൂർത്തിയാക്കിയ ഭവനങ്ങളുടെ വെഞ്ചരിപ്പ് പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

അരുവിത്തുറ പെരുന്നിലം ഭാഗത്ത് പള്ളി വാങ്ങിയ രണ്ടര ഏക്കർ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടി 10 സെൻറ് സ്ഥലം വീതമുള്ള 22 വീടുകൾ പൂർത്തിയാക്കിയത്.പ് 650 ചതുരസ്ര അടി വിസ്തീർണ്ണമുള്ള വീടുകൾക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവഴിച്ചും ഓരോ ഭവനങ്ങളുടെയും സ്വകാര്യത പരിഗണിച്ചുമാണ് നിർമ്മാണം. ഈ 22 ഭവനങ്ങൾക്കു പുറമെ 10 ഭവനങ്ങളുടെ നിർമാണവും പദ്ധതിയിലുണ്ട്. പാലാ രൂപത ഹോം പ്രോജക്ടുമായി ചേർന്നാണ് വീടുകൾ ഒരുക്കിയിരിക്കുന്നത്.