വൈദിക കൂട്ടായ്മയുടെ വിജയം ഹൃദയ ഐക്യം: ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

ഹൃദയ ഐക്യമാണ് വൈദികകൂട്ടായ്മയുടെ വിജയമെന്നും അങ്ങനെ യുള്ള കൂടിച്ചേരലുകളാണ് ഒരു രൂപതയുടെ കെട്ടുറപ്പെന്നും പാലാ രൂപതാധ്യ ക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റ്യൂട്ടിൽ നടത്തിയ വൈദിക കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്

രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾ മാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താന ത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, ചാൻസിലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, പ്രൊക്കുറേറ്റർ റവ.ഡോ. ജോസഫ് മുത്തനാട്ട് എന്നിവർ നേതൃ ത്വം നൽകി.

രൂപതയിലെ മുഴുവൻ വൈദികരും വൈദികസമ്മേളനത്തിൽ സംബന്ധിച്ചു. ഗ വൺമെന്റിന്റെ പുതിയ സാമ്പത്തിക നയങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറി ച്ചുമുള്ള അവലോകന ക്ലാസിന് സാമ്പത്തികവിചക്ഷണനായ സി.ജെ. റോമി ഡ് നേതൃത്വം നൽകി. പൊതുവായ ചർച്ചകൾക്കും അവലോകനങ്ങൾക്കും ശേഷം ഉച്ചയോടെ സമ്മേളനം അവസാനിച്ചു.