ദൈവപരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണം: മാർ തോമസ് പാടിയത്ത്

എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തെ നാം മനസ്സിലാക്കണമെന്നും അങ്ങനെ ദൈവ പരിപാലനയ്ക്കു വിധേയത്വം പ്രഖ്യാപിക്കുന്നവരാകണമെന്നും ഷംഷാബാദ് രൂപതാ സഹായ മെത്രാൻ മാർ തോമസ് പാടിയത്ത്. വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവീക പദ്ധതിയുടെ ഭാഗമാണ്. എല്ലാറ്റിനെയും ദൈവീക പദ്ധതിയുടെ ഭാഗമായി സ്വീകരിക്കാൻ കഴിഞ്ഞതിനാലാണ് സുവിശേഷത്തിന്റെ വിരോധാഭാസത്തെ അംഗീകരിക്കാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞത്. ഈ ലോകത്തിന്റെ ഗതിവിഗതികൾക്കനുസരിച്ച് പോകുന്നവർക്ക് സുവിശേഷ ജീവിതം അസാദ്ധ്യമാണ്. സഹനത്തിന്റെയും പീഢനത്തിന്റെയും വേളയിലൂടെ കടന്നു പോകുന്ന മണിപ്പൂരിലെ നമ്മുടെ സഹോദരങ്ങൾക്കു അൽഫോൻസാമ്മയുടെ  ജീവിതം ആശ്വാസമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.