പാലാ രൂപത കുടുംബസംഗമം 2023

പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് – മാതൃ പിതൃവേദി പ്രോലൈഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ചൂണ്ടച്ചേരി എൻജിനീ യറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കുടുംബസംഗമം നടത്തപ്പെട്ടു. ഒരു വീടിനെ നല്ല ഒരു കുടുംബമാക്കി തീർക്കുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരസ്നേഹമാണെന്ന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് കുടംബസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയുണ്ടായി. സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ഓരോ കുടുംബങ്ങളും സ്വർഗ്ഗമെന്ന പറുദീസയുടെ പതിപ്പായി തീരണമെന്ന ആഹ്വാനമാണ് ഈ കുടുംബസംഗമം എന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിലിന്റെ ഏവർക്കും സ്വാഗതവും പാലാ രൂപത വികാരി ജനറാൾ വെരി റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, പിതൃവേദി പ്രസിഡന്റ് ശ്രീ ജോസഫ് വട ക്കേൽ, മാതൃവേദി ജോയിന്റ് ഡയറക്ടർ സി. എൽസാ ടോം എസ്.എച്ച്, പ്രസിഡന്റ് സിജി ലൂക്ക്സൺ പടന്നമാക്കൽ, പ്രോലൈഫ് പ്രസിഡന്റ് ശ്രീ. മാത്യു എം കുര്യാക്കോസ് എന്നിവർ ആശംസപ്രസംഗങ്ങളും നടത്തി. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും ആയിരത്തി എണ്ണൂറിലധികം പേർ സമ്മേളിച്ച കുടുംബ സംഗമത്തിന് മാതൃപിതൃവേദി – പ്രോലൈഫ് സമിതി ഭാരവാഹികൾ നേതൃത്വം നല്കി. പിതൃവേദി രൂപത സെക്രട്ടറി ശ്രീ ജോസ് തോമസ് മുത്തനാട്ട് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.