മർത്ത് അൽഫോൻസാമ്മയുടെ സ്റ്റാമ്പ് പ്രകാശനം നിർവഹിച്ചു

ഭരണങ്ങാനം മർത്ത് അൽഫോൻസായുടെ പള്ളിയിൽ നടന്ന ചടങ്ങിൽ മാർ യൗസേപ്പ് കല്ലറങ്ങാട്ട് മെത്രാൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതിയൻ കത്തോലിക്ക ബാവായ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു. പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ യൗസേപ്പ് പള്ളിക്കാപറമ്പിൽ, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ അധ്യക്ഷൻ മാർ യൗസേപ്പ് സ്രാമ്പിക്കൽ എന്നീ പിതാക്കന്മാർക്കൊപ്പം സിറോ മലബാർ സഭയിലെയും, ഓർത്തഡോൿസ് സഭയിലെയും വൈദിക സ്ഥാനികൾ ഒപ്പം ഉണ്ടായിരുന്നു.