സ്ലീവാപുരം പിതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു.

പിതൃവേദി സ്ലീവാപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കളത്തൂര്‍ ഹോളിക്രോസ് എല്‍.പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശ്രീ  ഇടനോലില്‍ ജിന്‍സണ്‍ തോമസ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു.കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി പഠനോപകരണങ്ങളുടെ വിതരണ ഉത്ഘാടനം. നിർവഹിച്ചു  
സ്ലീവാപുരം പള്ളി വികാരി ഫാ. ഫിലിപ്പ് കുളങ്ങര, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ ബിജു പുഞ്ചായില്‍, ശ്രീമതി ജോയിസ് അലക്സ് , മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡന്റ്   ബിജു കൊണ്ടൂക്കാലായില്‍, പിതൃവേദി പ്രസിഡന്റ് ലാനസ് ഉതിമറ്റത്തില്‍, പിതൃവേദി സെക്രട്ടറി ജിജി പതിയില്‍, ഹെഡ്മിസ്ട്രസ്  ശ്രീമതി സെലിൻ, ശ്രീ ജോൺസൺ ഇടവഴിക്കൽ, സാമൂഹ്യപ്രവർത്തകൻ ശ്രീ ജോൺ ഞാറുകുളം  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.