എംഎസ്ടി സമൂഹം പുതിയ ജനറല്‍ കൌൺസിൽ രൂപീകരിച്ചു

ഭരണങ്ങാനം അമ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറോ മലബാർ സഭയിലെ പ്രേഷിത സമൂഹമായ മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് പുതിയ ജനറൽ കൌൺസിൽ രൂപീകരിച്ചു. ഡയറക്ടർ ജനറലായി ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുര വൈസ് ഡയറക്ടർ ആയി ഫാ. ജോസഫ് തെക്കേകരോട്ട്  കൗൺസിലേഴ്‌സായി ഫാ. ഇവാൻ മുത്തനാട്ട്, ഫാ. ജോമോൻ അയ്യങ്കനാൽ, ഫാ. ലോനപ്പൻ അരങ്ങാശ്ശേരിൽ ട്രെഷർ ജനറലായി ഫാ. സന്തോഷ് ഓലപുരക്കൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.