സീറോമലബാർ മതബോധന ഡയറക്ടേഴ്സ് മീറ്റിംഗ്

കാക്കനാട്: സീറോമലബാർ മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സഭാകേന്ദ്രമായ മൗണ്ട് സെന്റ് തോമസിൽ വിവിധ രൂപതകളിലെ മതബോധന ഡയറക്ടേഴ്‌സിനെ പങ്കെടുപ്പിച്ചുകൊണ്ട്  മീറ്റിംഗ് സംഘടിപ്പിച്ചു.  2023 മെയ് 3-ാം തിയതി മതബോധന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് സ്വാഗതം ആശംസിച്ചു. വിശ്വാസപരിശീലന മേഖലയിൽ നേതൃത്വം കൊടുക്കുന്നവരേയും അവരുടെ എല്ലാ പ്രവർത്തനങ്ങളെയും അഭിവന്ദ്യ പുളിക്കൽ പിതാവ് അഭിനന്ദിക്കുകയും മാറിയ Methodology അനുസരിച്ച് വിശ്വാസപരിശീലനത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. സഭാമക്കൾ നേരിടുന്ന വിശ്വാസ വെല്ലുവിളികൾ അർഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മീഷൻ മെമ്പറായ മാർ ജോസഫ് അരുമച്ചാടത്ത് പിതാവ് വിശ്വാസപരിശീലനത്തിന്റെ ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് സംസാരിക്കുകയും എല്ലാ ഡയറക്ടേഴ്സ് അച്ചന്മാർക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ജഗദൽപൂർ രൂപതാ ഡയറക്ടർ റവ. ഫാ. ജിൻസ് മഠത്തിപ്പറമ്പിൽ മീറ്റിംഗിൽ സംബന്ധിച്ച എല്ലാവർക്കും നന്ദിയർപ്പിച്ചു. കമ്മീഷൻ മെമ്പറായ മാർ ജോസഫ് അരുമച്ചാടത്ത്, സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത്, മിഷൻ ഓഫീസ് സെക്രട്ടറി റവ. ഫാ. സിജു അഴകത്ത്, വിവിധ രൂപതകളിൽ നിന്നുള്ള 21 മതബോധന ഡയറക്ടേഴ്‌സ്, ഓഫീസ് സെക്രട്ടറി സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവരും സന്നിഹിതരായിരുന്നു.