2025 വിശുദ്ധ വർഷം: ലോഗോ പുറത്തിറക്കി

ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാസ​​​ഭ 2025 വി​​​ശു​​​ദ്ധ​​​ വ​​​ർ​​​ഷ​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ലോ​​ഗോ പു​​റ​​ത്തി​​റ​​ക്കി. ‘പ്രത്യാശ​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ’ എ​​​ന്ന​​​താ​​​ണ് 2025 ജൂ​​​ബി​​​ലി​​​യു​​​ടെ ചി​​​ന്താ​​​വി‍ഷ​​​യം. വി​​​ശു​​​ദ്ധ​​​ വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള കാ​​ര‍്യാ​​ല​​യ​​ത്തി​​​ലെ പ്രോ-​​​പ്രി​​​ഫെ​​​ക്ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് റി​​​നോ ഫി​​​സി​​​ഷെ​​​ല്ല അ​​​റി​​​യി​​​ച്ചു. ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള രൂ​​​പ​​​ത​​​ക​​​ൾ ജൂ​​​ബി​​​ലി​​​യാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​റ്റ​​​ലി​​​യി​​​ലെ വി​​​വ​​​ിധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ 212 പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫറ​ൻ​​​സു​​ക​​ളു​​ടെ 90 പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും ഇ​​​തി​​​ന​​​കം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് റി​​​നോ ഫി​​​സി​​​ഷെ​​​ല്ല പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. നിഖ്യാ സൂ​​ന​​ഹ​​ദോ​​സി​​ന്‍റെ 1700-ാമ​​തു വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​വും വി​​ശു​​ദ്ധ വ​​ത്സ​​​​ര​​ത്തി​​ൽ ന​​ട​​ക്കും. സെ​​പ്റ്റം​​ബ​​റി​​ൽ വ​​ത്തി​​ക്കാ​​നി​​ൽ ന​​ട​​ക്കു​​ന്ന എ​​ൽ ഗ്രേ​​ക്കോ ര​​ചി​​ച്ച മൂ​​ന്നു വി​​ശ്വ​​പ്ര​​സി​​ദ്ധ ചി​​ത്ര​​ങ്ങ​​ളു​​ടെ പ്ര​​ദ​​ർ​​ശ​​ന​​ത്തോ​​ടെ വി​​ശു​​ദ്ധ വ​​ർ​​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ൾ​​ക്കു തു​​ട​​ക്ക​​മാ​​കും. വി​​​ശു​​​ദ്ധ​​​വ​​​ർ​​​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ വ​​​ത്തി​​​ക്കാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര‍്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തും. ഇ​​​റ്റാ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രു​​​മാ​​​യും ലാ​​​സി​​​യോ സം​​സ്ഥാ​​ന​​ത്തെ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ത്തും. ഈ ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ മു​​​ത​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ജൂ​​​ബി​​​ലി പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കും വി​​​ശു​​​ദ്ധ​​​ വാ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള തീ​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​മെ​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് റി​​​നോ ഫി​​​സി​​​ഷെ​​​ല്ല അ​​റി​​യി​​ച്ചു. സെ​​പ്റ്റം​​ബ​​റി​​ൽ​​ത്ത​​ന്നെ പു​​തി​​യ മൊ​​ബൈ​​ൽ ആ​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​കും.