പരിശുദ്ധാത്മാവ് സന്തോഷത്തിന്റെ ഉറവിടം: ഫ്രാൻസിസ് പാപ്പാ

ദൈവമനുഷ്യബന്ധത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യം എടുത്തു പറഞ്ഞും, ദൈവത്തോടൊപ്പമെങ്കിൽ നമുക്ക് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന് ഉദ്ബോധിപ്പിച്ചും ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. മെയ് 27 ശനിയാഴ്ചയാണ് പെന്തക്കോസ്താ തിരുനാളിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം നൽകിയത്.

“ദൈവവുമായുള്ള ബന്ധത്തിൽ നിന്ന് ജനിക്കുന്ന സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവാണ്. കഷ്ടപ്പാടുകളിലും, ഇരുണ്ട രാത്രികളിലും, നാം ഒറ്റയ്ക്കല്ലെന്നും, പരാജിതരോ, തോൽപ്പിക്കപ്പെട്ടവരോ അല്ലെന്നും, അവൻ നമ്മോടൊപ്പമുണ്ടെന്നും മനസ്സിലാകുന്നതിലൂടെയാണ് ഈ സന്തോഷം ഉളവാകുന്നത്. അവനോടൊപ്പം എല്ലാം, വേദനയുടെയും മരണത്തിന്റെയും അഗാധതകൾ പോലും മറികടക്കാൻ ആനമുക്ക് സാധിക്കും” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.