വത്തിക്കാൻ സംസ്ഥാനത്തിന് പുതിയ അടിസ്ഥാന നിയമങ്ങൾ

വത്തിക്കാൻ സംസ്ഥാനത്തിന് കലോചിതമായ പുതിയ അടിസ്ഥാന നിയമങ്ങൾ മാർപ്പാപ്പാ നല്കി.

ഫാത്തിമാ നാഥയുടെ തിരുന്നാൾ ദിനമായ മെയ് 13-ന് ശനിയാഴ്‌ചയാണ് ഫ്രാൻസീസ് പാപ്പാ ഇതു പുറപ്പെടുവിച്ചത്.

1929 ലെ മൗലിക നിയമത്തിൻറെ തുടർച്ചയും 2000-ത്തിലേതിന് പകരവുമായ ഈ നിയമം നമ്മുടെ ഈ കാലഘട്ടത്തിൻറെ ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്നതിന് ആവശ്യമാണെന്ന തൻറെ ബോധ്യം പാപ്പാ ഈ നിയമത്തിൻറെ ആമുഖ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

വത്തിക്കാൻ സംസ്ഥാനത്തിലെ മറ്റെല്ലാനിയമനിർമ്മാണങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനവും അവലംബവുമാണ് ഈ നിയമം എന്ന് പാപ്പാ പറയുന്നു. വത്തിക്കാൻറെ നിയമവ്യവസ്ഥയുടെ അദ്വിതീയതയും സ്വയംഭരണാവാകശവും സ്ഥിരീകരിക്കുന്നതാണ് പുതിയ അടിസ്ഥാന നിയമം.  സംസ്ഥാനത്തിൻറെ തനതായ നടപടികൾക്കും പ്രവർത്തനങ്ങൾക്കും ആവശ്യമായ സ്വയംഭരണാവകാശം ഉറപ്പാക്കുകയാണ്  ഈ മൗലികനിയമത്തിൻറെ ലക്ഷ്യമെന്നും പാപ്പാ വ്യക്തമാക്കുന്നു.