കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മൺസൂൺകാല സമ്മേളനം തുടങ്ങി. കെ. സി. ബി. സി. പ്രസിഡൻ്റ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ജൂൺ മൂന്നു വരെയാണു സമ്മേളനം. ഓൺലൈൻ പ്ലാറ്റുഫോമിൽ ചേരുന്ന സമ്മേളനത്തിൽ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാർ പങ്കെടുക്കുന്നു.
