കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന പ്രമേയത്തോടെ ഒക്ടോബർ മാസം ആരംഭിക്കുന്ന കത്തോലിക്കാ സഭാസിനഡിന്റെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എപ്രകാരം സിനഡൽ സഭ സഭാമക്കളുടെയും, മറ്റുള്ളവരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുവെന്ന് സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി ചൊവ്വാഴ്ച്ച ഫ്രാൻസിസ് പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശത്തിൽ വെളിപ്പെടുത്തുന്നു. ചുറ്റുപാടുമായുള്ള സസ്യലതാദികൾക്ക് എപ്രകാരം ഒരു നദി ജീവൻ പകർന്നു കൊടുക്കുന്നുവോ, അതുപോലെ സിനഡൽ ജീവദായകമായ ഒരു അനുഭവമാണെന്ന് പാപ്പാ അടിവരയിട്ടു പറയുന്നു.