പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെ രണ്ടാം വാർഷികം (KOINONIA- 2023) പാലാ ചൂണ്ടച്ചേരി എൻജിനീയറിങ് കോളജിൽ

പാലായുടെ സംസ്കാരവും കുലീനതയും കാത്തുസൂക്ഷിക്കുന്ന സ്ഥാനപതികളായി പ്രവാസികൾ ശോഭിക്കണമെന്ന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെ രണ്ടാം വാർഷികം (KOINONIA- 2023) പാലാ ചൂണ്ടച്ചേരി എൻജിനീയറിങ് കോളജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്

ദൈവശാസ്ത്രപരമായും സമുദായ ദേശ സ്നേഹവും വിശ്വാസതയും ഉള്ള സമൂഹമാണ് പാലായിൽ നിന്നും മറ്റു രാജ്യങ്ങളിലുള്ള പ്രവാസികൾ. യേശുവിന്റെ ശിഷ്യന്മാരാണ് ആദ്യ പ്രവാസികൾ എന്നറിയപ്പെടുന്നത്. ആ പാത പിന്തുടരുന്നവരാണ് യഥാർത്ഥ പ്രവാസികൾ. വിശ്വാസ സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ഉൾക്കാഴ്ച നോക്കി കണ്ടു കൊണ്ട് സഭയുടെ വിശ്വാസത്തിൽ തലമുറയെ വളർത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും നാം പിന്നോട്ട് മാറരുതെന്നും ബിഷപ്പ് പറഞ്ഞു.

മാതൃ രൂപതയുമായി ബന്ധം പുലർത്തുന്ന പ്രവാസികളെ ബിഷപ് അഭിനന്ദിച്ചു. പാലാ രൂപതയ്ക്ക് പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടെന്നും ആ വിദ്യാഭ്യാസ സ്ഥാപനങ്ങളലിലൂടെ സുവിശേഷത്തിന്റെ സന്ദേശവും ചൈതന്യവും കൈവരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിലും സഭ ഉൾക്കാഴ്ചയോടെ പ്രവർത്തിച്ചു വരുന്നതായും ബിഷപ് കൂട്ടിച്ചേർത്തു.

പാലാ രൂപതയിലെ മോൺ സിഞ്ഞോർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പാലാ പ്രവാസി അപ്പോസ്തോലത്തിന്റെ കൂടിവരവ് ഐക്യത്തിന്റെ വേദിയാക്കി മാറ്റണമെന്നും മറ്റ് രൂപതകൾക്ക് മാതൃകയായി പ്രവർത്തിക്കാൻ സന്നദ്ധരാകണം എന്നും പറഞ്ഞു.

സീറോ മലബാർ സഭയുടെ ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. വിശുദ്ധ ഗ്രന്ഥമായ സത്യവേദ പുസ്തകത്തിന് ആധാരം തന്നെ പ്രവാസികളാണ്. പ്രവാസത്തിനായി പോയ യേശുവിനെയും ശിഷ്യന്മാരെയും നാം മാതൃകയാക്കണം. കൂടാതെ, പ്രവാസിയെന്നത് പുരോഗമനത്തിന്റെ ഭാഗമാണെന്ന് വിസ്മരിക്കരുതെന്നും ബിഷപ് ഓർമിപ്പിച്ചു.

വിശ്വാസത്തിൽ വിപ്ലവീഴ്ചയില്ലാതെ മുന്നണമെന്ന് ചടങ്ങിൽ സംസാരിച്ച മോൺ സിൽ റവ.ഡോ.ജോസഫ് മലേപ്പറമ്പിൽ പറഞ്ഞു. സഭയുടെ സാമൂഹ്യ സേവന വിഭാഗത്തിലും പാലാ രൂപത കർഷക കൂട്ടായ്മ പ്രവർത്തനങ്ങളിലും പ്രവാസികൾ പങ്കാളികളാകണമെന്ന് ഫാ.തോമസ് കിഴക്കേൽ ഓർമ്മിപ്പിച്ചു. കൃഷികൾക്കും കർഷകർക്കും വേണ്ടി നിലനിൽക്കുന്ന പാലാ രൂപത മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചു വരുന്നതെന്നും 11 ഫാർമർ പ്രൊഡ്യൂസർ കമ്പനികളിലൂടെ പാലാ രൂപതയിലെ കർഷകരുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളെ പ്രോൽസാഹിപ്പിക്കാനായി പ്രവാസികളെ ക്ഷണിക്കുകയും ചെയ്തു. ചടങ്ങിൽ പാലാ രൂപതയുടെയും പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെയും നേതൃത്വത്തിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ പ്രഖ്യാപനത്തിന് സിവി പോൾ നേതൃത്വം നൽകി. ചടങ്ങിനോട് അനുബന്ധിച്ച് നടന്ന കലാപരിപാടികളിൽ കുഞ്ഞുങ്ങൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചു വി സഫാനോസിനെ ജീവിതം ആധാരം ആക്കി അനാ ഷാജിയുടെ നാടോടി നൃത്തവും ഡോൺ, ഡോണ, വെറിക്ക് എന്നീ സഹോദരങ്ങളുടെ ഗാനലാപനവും കണ്ണിനും കാതിനും കുളിർമാരി

പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായി താമസമാക്കിയിട്ടുള്ള സഭാമക്കളെ ഒരുമിച്ചു കൂട്ടി പാലായുടെ വിശ്വാസവും പാരമ്പര്യവും കൂടുതൽ ഉണർവ്വോടെ ഓരോരുത്തനും സമസിക്കുന്ന നാടിനും അടുത്ത തലമുറയ്ക്കും പകർന്നു നൽകുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം,

പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെ പ്രവർത്തനങ്ങൾ 55 രാജ്യങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്. ഇനിയും ഇതിനെക്കുറിച്ച് അറിയാത്തവരിലേക്ക് എത്തിക്കാനും കൂട്ടായ്മയിൽ ചേർക്കാനും എല്ലാവരും പരിശ്രമിക്കണമെന്ന് പാലാ രൂപതാ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.

പാലാ പ്രവാസി അപ്പസ്തോലേറ്റിന്റെ വാർഷികത്തോട് അനുബന്ധിച്ച് കലാമത്സരങ്ങളും ക്രമീകരിച്ചിരുന്നു. ഇടവക, രൂപാ (മലയളിൽ ഹമായ സേവനം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് നിർധനമായ രോഗികൾക്കും വൃദ്ധർക്കും വേണ്ടിയുള്ള വീൽചെയർ വിതരണ

ചടങ്ങിനോടനുബന്ധിച്ച് മെത്രാഭിഷേകത്തിന്റെ സവർണ്ണ ജൂബിലി ആഘോഷിച്ച ബിഷപ്പ് ഓഫ് എമിരിറ്റസ് മാർ ജോസഫ് പള്ളിക്കപറമ്പിലിനെയും ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു. കൂടാതെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോ-ഓർഡിനേറ്റർമാരുടെ അഭിപ്രായങ്ങളും അവരുടെ അനുഭവ സാക്ഷ്യങ്ങളും ചടങ്ങിൽ അവർ പങ്കുവെച്ചു.