ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്. എം. വൈ. എം പാലാ രൂപത വൃക്ഷ തൈ നട്ടു

പാലാ രൂപത മുൻ മെത്രാനും എസ്.എം.വൈ.എം ന്റെ ആദ്യ ഡയറക്ടറുമായ അഭിവന്ദ്യ മാർ.ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിൽ നിന്ന് വൃക്ഷ തൈ ഏറ്റുവാങ്ങി പാലാ രൂപത സമിതി അംഗങ്ങൾ വൃക്ഷ തൈ നട്ടു. പ്രസ്തുത ചടങ്ങിൽ എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഡെപ്യൂട്ടി പ്രസിഡന്റ്‌ ഡോൺ ജോസഫ് സോണി, ജനറൽ സെക്രട്ടറി ടോണി കവിയിൽ, സിൻഡിക്കേറ്റ് അംഗങ്ങൾ ആയ മഞ്ചു തങ്കച്ചൻ, ജിസ്സ് പോൾ എന്നിവരും PSWS ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, സ്റ്റീൽ ഇന്ത്യ ഡയറക്ടർ ഫാ. ജോബി കൊച്ചുമുറിയിൽ, ഫാ. ജോർജ് വടക്കേൽ എന്നിവരും സന്നിഹിതരായിരുന്നു.