പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്ട്ടിന്റെ രജത ജൂബിലി ആഘോഷം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു

പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്ട്ടിന്റെ രജത ജൂബിലി ആഘോഷം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവ്വീസ് അഴിമതി മുക്തമാകണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്ട്ട് സിവിൽ സർവ്വീസ് മേഖലയ്ക്ക് പ്രതിഭാശാലികളായ ഉദ്യോഗസ്ഥരെയാണ് സംഭവാന ചെയ്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.