സഭയുടെ യുവത്വത്തിന്റെ നിറവ് അത് യുവജനങ്ങളാണ്

സഭയുടെ യുവത്വത്തിന്റെ ശക്തി യുവജനങ്ങളാണ്, അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നത് എന്ന് പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ  മാർ ജോസഫ് കല്ലെറങ്ങാട്ട് പിതാവ് സുവർണ്ണ ജൂബിലി ഉദ്ഘാടനം സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനവും യുവജനറാലിയും പാലാ കിഴതടിയൂർ സെന്റ് ജോസഫ്സ് പള്ളി പാരീഷ് ഹാളിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്  നിർവഹിക്കുകയും, 17 ഫൊറോനകൾക്കും ഗോൾഡൻ ജൂബിലി തിരി തെളിയിച്ചു നൽകുകയും  ചെയ്തു.

രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപതാ വികാരി ജനറാൾ വെരി റവ. ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തുകയും രൂപത ജനറൽ സെക്രട്ടറി  ടോണി കവിയിൽ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ചെയ്തു.  യുവജന പ്രസ്ഥാനത്തിന്റെ മുൻ ഡയറക്ടർ റവ.ഫാ.ജോസ് നെല്ലിക്കത്തെരുവിൽ,ജോയിന്റ് ഡയറക്ടർ സി. നവീന സിഎംസി, ഗ്ലോബൽ പ്രസിഡന്റ് അഡ്വ.സാം സണ്ണി, പ്രഥമ പ്രസിഡന്റ് ശ്രീ. ജോസഫ് മൈലാടി, പ്രഥമ വൈസ് പ്രസിഡന്റ് ശ്രീമതി. മാഗി പനയ്ക്കൽ,  മുൻ ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്, മുൻ പ്രസിഡന്റ് അഡ്വ. ജോയി എബ്രാഹം എന്നിവർ സമ്മേളനത്തിന് ആശംസ അറിയിച്ചു സംസാരിച്ചു. രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് യോഗത്തിന് നന്ദി അറിയിച്ചു. രൂപത സമിതി അംഗങ്ങൾ സമ്മേളനത്തിനും റാലിക്കും നേതൃത്വം നൽകി. യുവജന പ്രസ്ഥാനത്തിന്റെ  മുൻകാല ഭാരവാഹികൾ, വിവിധ ഫൊറോനാ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ,  ഫൊറോനാ യൂണിറ്റ് ഭാരവാഹികൾ  സമ്മേളനത്തിൽ പങ്കുചേർന്നു. സമ്മേളനത്തിന് ശേഷം കിഴതടിയൂരിൽ നിന്നുമുള്ള യുവജന റാലിയും നടത്തപ്പെട്ടു. 17 ഫൊറോനകളിൽ നിന്നുമായി ആയിരത്തോളം യുവജനങ്ങൾ പതാകയേന്തി മുദ്രാവാക്യങ്ങളുമായി  റാലിയിൽ പങ്കു ചേർന്നു.