പാപ്പാ: ദിവ്യബലിയാഘോഷം ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ!

മനുഷ്യബന്ധങ്ങളെ വളരെ ഗഹനമായി രൂപാന്തരപ്പെടുത്തുകയും ദൈവവുമായും, എല്ലാ സഹോദരീ സഹോദരന്മാരുമായും കണ്ടുമുട്ടുന്നതിന് വഴി തുറക്കുകയും ചെയ്യുന്ന ദിവ്യബലിയാഘോഷത്തെ കത്തോലിക്കർ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”

ജൂലൈ മൂന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍,  അറബി  എന്ന ഭാഷകളില്‍  #PrayerIntention #ClickToPray എന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.