വിശ്വാസ തിരുസംഘത്തിനു പുതിയ തലവൻ

അർജന്റീനിയൻ ദൈവശാസ്ത്രജ്ഞനും ആർച്ച് ബിഷപ്പുമായ വിക്ടർ മാനുവൽ ഫെർണാണ്ടസിനെ വിശ്വാസ തിരുസംഘം ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

നിലവിൽ അർജന്റീനയിലെ ലാ പ്ലാറ്റാ അതിരൂപതയിലെ ആർച്ച് ബിഷപ്പാണ് അറുപതുകാരനായ വിക്ടർ മാനുവൽ ഫെർണാണ്ടസ്.

സ്പാനിഷ് ജെസ്യൂട്ട് ദൈവശാസ്ത്രജ്ഞനായ കർദ്ദിനാൾ ലൂയിസ് ലഡാരിയ ഫെറർ ആയിരുന്നു 2017 മുതൽ ഈ പദവി വഹിച്ചിരുന്നത് തന്റെ പത്തുവർഷത്തെ പൊന്തിഫിക്കറ്റിൽ കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണമായ റോമൻ കുരിയയിൽ ഒരു മുതിർന്ന തസ്തികയിലേക്ക് ഫ്രാൻസിസ് മാർപാപ്പാ ആദ്യം നിയമിക്കുന്ന വ്യക്തിയാണ് അർജന്റീനക്കാരനാണ് ആർച്ച് ബിഷപ്പ് ഫെർണാണ്ടസ്.