ദൈവവുമായുള്ള സൗഹൃദം നമ്മുടെ ഭയത്തെ ദൂരീകരിക്കുന്നു, പാപ്പാ !

“വിശുദ്ധർ” (#saints) എന്ന ഹാഷ്ടാഗോടുകൂടി ഇരുപത്തിനാലാം തീയതി (24/06/23) ശനിയാഴ്‌ച കണ്ണിചേർത്ത തൻറെ ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“വിശുദ്ധന്മാരുടെ ജീവിതരഹസ്യം ദൈവവുമായുള്ള അവരുടെ പരിചയവും ആത്മവിശ്വാസവുമാണ്, അത് അവരുടെ ഉള്ളിൽ വളരുകയും അവനു പ്രീതികരമായത് തിരിച്ചറിയാൻ അവർക്ക് എളുപ്പമാക്കുകയും ചെയ്തു. ഈ പരിചയം അവന്റെ ഹിതം നമ്മുടെ നന്മയ്ക്കല്ല എന്ന ഭയത്തെയോ സംശയത്തെയോ മറികടക്കുന്നു”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.