പടയൊരുക്കം 2023- ലഹരി വിരുദ്ധ സേനയുമായി പാലാ രൂപത

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും, എസ് .എം . വൈ .എം . പാലാ രൂപതയുടെയും നേതൃത്വത്തിൽ രൂപീകരിക്കുന്ന പാലാ രൂപതാതല ആന്റി ഡ്രഗ് ടാസ്ക് ഫോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനവും ബോധന സെമിനാറും നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ എറണാകുളം മുനിസിഫ് മജിസ്ട്രേറ്റ് ജി. പത്മകുമാർ ലഹരി വിരുദ്ധസേനയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ് തോമസ് ബാബുവിന് ടാസ്ക് ഫോഴ്സിന്റെ ജേഴ്‌സി നൽകി പ്രകാശനം ചെയ്തു. പി.എസ്.ഡബ്ലിയു. എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, രൂപത എസ്.എം. വൈ എം. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോസഫ് ഇല്ലിമൂട്ടിൽ , അസിസ്റ്റന്റ് വികാരി ഫാ. ജോർജ് കൊട്ടാരത്തിൽ, പി. എസ്. ഡബ്ലിയു. എസ്. പ്രൊജെക്റ്റ് ഓഫീസർ മെർലി ജെയിംസ്, എസ്.എം. വൈ.എം. രൂപത പ്രസിഡന്റ് തോമസ് ബാബു ഇടാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു. സെഞ്ചു ജേക്കബ്, ജസ്റ്റിൻ ജോസഫ്, എസ് എം വൈ എം രൂപതാ ഭാരവാഹികൾ, പി എസ് ഡബ്ലിയു എസ് ഭാരവാഹികൾ എന്നിവർ നേതൃത്വം കൊടുത്തു.