മണിപ്പൂരി ജനതക്ക് വേണ്ടി കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനും കലാപത്തിൽ കൊല്ലപ്പെട്ടവരോടും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടവന്ന സഹോദരങ്ങളോടും ഐക്യദാർഢ്യമറിയിച്ച് കെസിബിസി പ്രാർത്ഥനായജ്ഞം നടത്തി. ഇന്നലെ വൈകുന്നേരം വല്ലാർപാടം മരിയൻ തീർത്ഥാടന ബസിലിക്കയിലായിരുന്നു പ്രാർത്ഥനായജ്ഞം.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസംഗിച്ചു. പ്രാർത്ഥനയി ലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.