വിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതര രാജ്യത്ത് അപലപനീയം: കർദ്ദിനാൾ ക്ലീമിസ് ബാവ

വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതരരാജ്യത്ത് അപലപനീയമാണ്.

ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പുരിൽനിന്നു കേൾക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്ലീമിസ് ഓർമിപ്പിച്ചു.