പാലാ സെന്റ് തോമസിൽ പ്ലസ് വണ്ണിന് പെൺകുട്ടികൾക്കും പ്രവേശനം

പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ക്ലാസുകളിലേക്ക് പെൺകുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി. അത്യാധുനിക നിലവാരത്തിൽ പണിത പുതിയ സ്കൂൾ കെട്ടിടത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1998- ൽ പ്ലസ് ടു ആരംഭിച്ച സ്കൂളിൽ രണ്ടു സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്.