യുക്രെയ്നിൽ സമാധാനം ഉണ്ടാകണം: മാർപാപ്പ

ബു​​​ഡാ​​​പെ​​​സ്റ്റ്: യൂ​​​റോ​​​പ്യ​​​ൻ ഭൂ​​​ഖ​​​ണ്ഡത്തി​​​ൽ, പ്ര​​​ത്യേ​​​കി​​​ച്ച് യു​​​ക്രെ​​​യ്നി​​​ൽ സ​​​മാ​​​ധാ​​​ന​​​മു​​​ണ്ടാ​​​കാ​​​ൻ പ്രാ​​​ർ​​​ഥി​​​ച്ചു​​​കൊ​​​ണ്ട് ഫ്രാ​​​ൻ​​​സിസ് മാ​​​ർ​​​പാ​​​പ്പ ഹം​​​ഗ​​​റി പ​​​ര്യ​​​ട​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ബു​​​ഡാ​​​പെ​​​സ്റ്റി​​​ലെ കൊ​​​സു​​​ത്ത് ലാ​​​ജോ​​​സ് ച​​​ത്വ​​​ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ച മാ​​​ർ​​​പാ​​​പ്പ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും വീ​​​ണ്ടും സ്മ​​​രി​​​ക്കു​​​ക​​​യും ഹം​​​ഗേ​​​റി​​​യ​​​ൻ ജ​​​ന​​​ത എ​​​ല്ലാ​​​വ​​​ർ​​​ക്കും വേ​​​ണ്ടി വാ​​​തി​​​ൽ തു​​​റ​​​ന്നി​​​ട​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഹം​​​ഗേ​​​റി​​​യ​​​ൻ ജ​​​ന​​​ത​​​യെ അ​​​ദ്ദേ​​​ഹം ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച് പ്രാ​​​ർ​​​ഥി​​​ച്ചു. യു​​​ദ്ധ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​യ യു​​​ക്രെ​​​യ്നി​​​ലെ​​​യും റ​​​ഷ്യ​​​യി​​​ലെ​​​യും ജ​​​ന​​​ങ്ങ​​​ളെ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജ്ഞി​​​യാ​​​യ മാ​​​താ​​​വി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചും പ്രാ​​​ർ​​​ഥി​​​ച്ചു. ഹം​​​ഗ​​​റി​​​യി​​​ൽ ല​​​ഭി​​​ച്ച ഊ​​​ഷ്മ​​​ള സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ന് അ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ടും ജ​​​ന​​​ങ്ങ​​​ളോ​​​ടും പ്ര​​​ത്യേ​​​കം ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. ഹം​​​ഗേ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​റ്റാ​​​ലി​​​ൻ നൊ​​​വാ​​​ക്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​ക്ത​​​ർ ഒ​​​ർ​​​ബാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ര​​​ട​​​ക്കം 50,000 പേ​​​ർ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ബു​​​ഡാ​​​പെ​​​സ്റ്റി​​​ൽ​​​നി​​​ന്ന് റോ​​​മി​​​ലേ​​​ക്കു വി​​​മാ​​​നം ക​​​യ​​​റി.