ഡോ. അരുൾ സെൽവം രായപ്പൻ സേലം രൂപതാ ബിഷപ്

സേലം ലത്തീൻ രൂപതയുടെ ബിഷപ്പായി ഡോ. അരുൾ സെൽവം രായപ്പനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബംഗളുരു സെൻ്റ്  പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റൂട്ടിലെ സെൻ്റർ ഫോർ കാനൻ ലോ സ്‌റ്റഡീസ്‌, ഡയറക്ടർ, പ്രൊഫസർ, പോണ്ടിച്ചേരി അതിരൂപതയുടെ ട്രൈബ്യുണൽ ജഡ്‌ജി എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയാണ് ഇപ്പോൾ ഡോ. അരുൾ സെൽവം രായപ്പൻ.