

കേരളത്തിലെ മികച്ച ടെർഷ്യറി കെയർ ഹോസ്പിറ്റൽ ആയ മാർ സ്ലീവാ മെഡിസിറ്റി പാലാ ഇനി കൂടുതൽ ജനകീയമാകുന്നു. ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ആശുപത്രിയിലെ പ്രക്രിയകൾ പൂർത്തീകരിക്കുവാൻ സഹായിക്കുന്ന പുതിയ ബ്ലോക്ക് (14-06-2021) രാവിലെ 9 മണിക്ക് പാലാ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവദിച്ചു. ഇൻഷുറൻസ്, പബ്ലിക് റിലേഷൻസ്, രോഗികളുടെ അഡ്മിഷൻ തുടങ്ങി നിരവധി ഡിപ്പാർട്ടുമെൻ്റെ കളാണ് ഇവിടെ രോഗികൾക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി റിസെപ്ഷനോട് ചേർന്നുള്ള ലൈറ്റ് വെൽ ഏരിയയിൽ ആണ് ഈ ഡിപ്പാർട്ടുമെൻ്റെകൾ ഇനി മുതൽ പ്രവർത്തിക്കുന്നത്.
മേജർ ആർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പായി സ്ഥാനമേറ്റെടുത്തിട്ടു ഇന്നു പത്തു വർഷം പൂർത്തിയാകുന്നു. കർദിനാൾ മാർ വർക്കി വിതയത്തിലിൻ്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച സീറോ മലബാർ മെത്രാൻ സിനഡ് 2011 മേയ് 14 നു അന്നു തക്കല രൂപതയുടെ മെത്രാൻ ആയിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സഭയുടെ മേജർ ആർച്ചു ബിഷപ്പായി തിരഞ്ഞെടുത്തു. 2011 മേയ് 29 നു സിനഡിലെ മെത്രാന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം - അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടയിൽ മാർ ജോർജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ മൂന്നാമത്തെ മേജർ ആർച്ചു ബിഷപ്പായി സ്ഥാനമേറ്റെടുത്തു.
REV. FR. SEBASTIAN MUNDUMOOZHIKARA (82) passed away.
The funeral service will be tomorrow (Friday 18.02.2022) starting at 09.00 am at his home, followed by the Holy Qurbana at 10.00 am at Ss. Gervasis & Prothasis Forane Church, Kothanalloor. The body will be at his home Kothanalloor today (Thursday 17.02.2022) from 05.00 pm onwards.