ദൈവസായഹംപിള്ളയെ മെയ് 15 -ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും

വത്തിക്കാൻസിറ്റി: ഇന്ത്യയിൽനിന്നുള്ള ദൈവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപ്പെട്ടവരെ അടുത്ത മെയ് 15ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തും. നാമകരണനടപടികൾ കൈകാര്യം ചെയുന്ന കോൺഗ്രിഗേഷൻ തലവൻ കർദിനാൾ മാർചെല്ലോ സെമരാരോ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീയതി സംബന്ധിച്ചു തീരുമാനമെത്തിയത്.

 ഇന്ത്യയിൽ നിന്നുള്ള ആദ്യഅത്മായ വിശുദ്ധനായ ദൈവസഹായംപിള്ള, അൾജീരിയയിൽ രക്തസാക്ഷിയായ ഫ്രഞ്ച് മിഷനറി വൈദികനായ ചാൾസ് ദി ഫുക്കോ, വൊക്കേഷനിസ്റ്റ് സഭാ സ്ഥാപകനായ ഫാ. ജസ്റ്റിനോ റുസോളിലോ,  ഫ്രാൻസിൽ നിന്നുള്ള വൈദികനായ ചെസാർ ദെ ബ്യു, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള ഫാ. ലൂയിജി മരിയ, ഇറ്റലിയിൽ ജനിച്ച യുറുഗ്വെയിൽ മരണമടഞ്ഞ കപ്പൂച്ചിൻ സിസ്റ്ററായ അന്ന മരിയ റുബാത്ത, ഇറ്റലിയിൽ നിന്നുള്ള തിരുക്കുടുംബ സന്യാസസമൂഹ സ്ഥാപകയായ സിസ്റ്റർ മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.