വൈറസ്ജന്യരോഗങ്ങൾ; പ്രതിരോധിക്കാൻ ഹോമിയോയിലുണ്ട് ഫലപ്രദമായ മരുന്നുകൾ 

വൈറസ് മൂലമുണ്ടാകുന്ന സർവ്വ രോഗങ്ങളെയും തടയാൻ തക്കവണം  ഹോമിയോയിൽ പ്രതിരോധ മരുന്നുകളുണ്ടെന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോപ്പതി ഡോക്‌ടേഴ്‌സ് പറഞ്ഞു. ശരീരത്തിൻ്റെ പ്രതിരോധ ശക്തി വർധിപ്പിച്ച് വൈറസ്ജന്യ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.

നല്ല ശതമാനം പേരിലും കൊവിഡ് ഒരു സാധാരണ ജലദോഷപ്പനി പോലെ വന്നു പോകുന്നതേയുള്ളൂ. ഇതിന് ഹോമിയോയിൽ വളരെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരിൽ കൊവിഡും മാരകമായ ഭവിഷ്യത്തുകൾ ഉണ്ടാക്കിയേക്കാം. അങ്ങനെയുള്ളവർക്കാണ് പ്രത്യേക ശ്രദ്ധയും തീവ്രപരിചരണവും  മറ്റും വേണ്ടിവരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരത്തിൽപ്പരം കൊവിഡ് രോഗികൾക്കും കൊവിഡനന്തര രോഗികൾക്കും ആശ്വാസം പകരാൻ കഴിഞ്ഞ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ്  മെഡിസിറ്റിയിലെ ഡോക്ടർസ് സംസാരിച്ചത്. കൊവിഡിനെപ്പറ്റി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടായതാണ് പ്രശ്നമായത്. കൊവിഡ് പിടിപെട്ടവരിൽ തുടരുന്ന ചുമ, ശ്വാസംമുട്ടൽ, കിതപ്പ്, എന്നിവയ്‌ക്കെല്ലാം ഏറെ ഫലപ്രദമായ മരുന്നുകൾ ഹോമിയോയിലുണ്ടെന്നും ഡോക്ടർസ് ചൂണ്ടിക്കാട്ടി.

കാലവർഷത്തിൽ വരാൻ ഇടയുള്ള രോഗങ്ങളെ  പ്രതേൃകം  ശ്രദ്ധിക്കണമെന്നും ഡോക്ടർസ് പറഞ്ഞു. അഭിമുഖത്തിൽ ഹോമിയോപ്പതി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. റോയ് സക്കറിയ ( റിട്ടേയർഡ് ഡി എം ഒ), ഡോ. ജനാർദനൻ നായർ, ഡോ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. റോയ് സക്കറിയ സംസ്ഥാന ഗവണ്മെൻ്റെ  നടത്തി വരുന്ന കുട്ടികളുടെ പഠന പെരുമാറ്റ വൈകല്യങ്ങൾ ചികിൽസിക്കുന്ന പദ്ധതിയായ സദ്ഗമയുടെ കൺവീനർ ആയി പ്രവർത്തിച്ചു വന്നിരുന്നു. വിരമിച്ചതിനുശേഷം മുഴുവൻ സമയ ചികിത്സകനായി മെഡിസിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നു. 

ഇന്ത്യയിലെ ഏക ഹോമിയോ മാനസികാരോഗ്യ  ചികിത്സാ  ഗവേഷണ കേന്ദ്രത്തിൻ്റെ അസി.ഡയറക്ടറും പ്രിൻസിപ്പലുമൊക്കെയായി റിട്ടയർ ചെയ്ത ഡോ.കെ.ആർ.  ജനാർദ്ദനൻ നായർ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മെഡിസിറ്റിയിൽ വരുന്നുണ്ട്. ഹോമിയോ മരുന്നിലൂടെയുള്ള മാനസികാരോഗ്യ ചികിത്സയിലും പഴകിയ രോഗങ്ങൾ ചികിത്സിച്ചു മാറ്റുന്നതിലും പേരെടുത്ത അദ്ദേഹം,  ഹോമിയോ ഗവേഷണ രംഗത്തുള്ള  നിരവധി ഡോക്ടർമാരുടെ ഗുരുവും കൂടിയാണ്.

 ഹോമിയോ ഗവേഷണത്തിൽ  രാജ്യത്ത് ആദ്യമായി  പി.എച്ച്. ഡി. നേടിയ ഡോ. ഇ .എസ്.  രാജേന്ദ്രൻ സേലം വിനായക മിഷൻ  ഹോമിയോ മെഡിക്കൽ കോളജ് ഡയറക്ടറായിരുന്നു. ഹോമിയോ മരുന്നിലെ നാനോ കണികകളെക്കുറിച്ചുള്ള ഇദ്ദേഹത്തിൻ്റെ പഠനത്തിന് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധിയുമുണ്ടായി. ഡോ.രാജേന്ദ്രൻ്റെ ഹോമിയോ ചികിത്സാ - ഗവേഷണ  സംബന്ധിയായ അഞ്ചു പുസ്തകങ്ങൾ ജപ്പാൻ, സ്പാനിഷ്, ടർക്കിഷ് തുടങ്ങി വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രസിദ്ധരായ ഡോക്ടർമാരുടെ കീഴിൽ ട്രെയ്നിംഗിനായും ഡോക്ടർസ് എത്തുന്നുണ്ട്. കുട്ടികളുടെ ചികിത്സയിൽ എം ഡി പൂർത്തിയാക്കിയ ഡോ. ടി ആർ രേവതി ട്രെയിനി ആയി ഇവിടെ ഉണ്ട്. 

ഇവരുടെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെ ചികിൽസിക്കാനുള്ള  പ്രതേൃക ഒരുക്കങ്ങൾ നടന്നുവരുന്നു. കോവിഡിൻ്റെ  പശ്ചാത്തലത്തിൽ കൺസൾട്ടേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കിയാണ് ചികിത്സ. മരുന്നിൻ്റെ  വില മാത്രം നൽകിയാൽ മതി.  വരുന്ന 2 മാസത്തേയ്ക്ക്  സൗജന്യമായി ലഭിക്കുന്ന ഈ അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിംഗ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 8281699244