മാർ ജോൺ പനന്തോട്ടത്തിലിന്‍റെ മെത്രാഭിഷേകം മേയ് 31ന്

മെ​ൽ​ബ​ൺ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ മെ​ൽ​ബ​ൺ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ർ ജോ​ൺ പനന്തോട്ടത്തിലിന്‍റെ മെ​ത്രാ​ഭി​ഷേ​കം മേ​യ് 31ന്. ​അ​ന്നു​ത​ന്നെ മാ​ർ പ​ന​ന്തോ​ട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും ബി​ഷ​പ് മാ​ർ ബോ​സ്‌​കോ പു​ത്തൂ​രി​നു​ള്ള യാ​ത്ര​യ​യ​പ്പും ഉ​ണ്ടാ​കും.

മെ​ൽ​ബ​ണി​ന​ടു​ത്തു​ള്ള ക്യാ​മ്പെ​ൽ​ഫീ​ൽ​ഡിൽ ക​തി​രു​ക​ളു​ടെ നാ​ഥ​യാ​യ മ​റി​യ​ത്തി​ന്‍റെ പേ​രി​ലു​ള്ള ക​ൽ​ദാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ച​ട​ങ്ങു​ക​ൾ. മെ​ത്രാ​ഭി​ഷേ​ക​ത്തി​ന് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ അ​പ്പ​സ്‌​തോ​ലി​ക് നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ചാ​ൾ​സ് ബാ​ൽ​വോയും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും ഓ​ഷ്യാ​നി​യ​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ലെ​യും ബി​ഷ​പ്പു​മാ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്ക് രൂ​പം ന​ല്കി​യ​താ​യി വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഫ്രാ​ൻ​സി​സ് കോ​ല​ഞ്ചേ​രി അ​റി​യി​ച്ചു. മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ മേ​യ് 23ന് ​മെ​ൽ​ബ​ണി​ൽ എ​ത്തി​ച്ചേ​രും.